Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P. Nandakumar

വി​ദ്വേ​ഷ പ​രാ​മ​ർ​ശം; ന​ന്ദ​കു​മാ​റി​നെ ത​ള്ളാ​തെ പി​ണ​റാ​യി

മ​ല​പ്പു​റം: മു​ൻ എം​എ​ൽ​എ പി.​ന​ന്ദ​കു​മാ​റി​ന്‍റെ മ​ല​പ്പു​റം പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ. ന​ന്ദ​കു​മാ​റി​ന്‍റെ പ്ര​സം​ഗ​ത്തെ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ വ​ക്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. മ​ല​പ്പു​റ​ത്തെ മ​ത​സൗ​ഹാ​ർ​ദ്ദ അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ന​ന്ദ​കു​മാ​ർ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്ക് അ​ഴി​ഞ്ഞാ​ടാ​ൻ ക​ഴി​യാ​ത്ത​തും ശ​ക്ത​മാ​യ മ​ത​സൗ​ഹാ​ർ​ദ്ദം നി​ല​നി​ൽ​ക്കു​ന്ന​തു​മാ​യ പ്ര​ദേ​ശ​മാ​ണ് മ​ല​പ്പു​റം. ഈ ​അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ മ​ത​മൗ​ലി​ക​വാ​ദി​ക​ളും വ​ർ​ഗീ​യ ശ​ക്തി​ക​ളും ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞ​ത്. മ​ല​പ്പു​റ​ത്ത് ന​ട​ന്ന സി​പി​എം വി​ശാ​ല ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേ​ഷ​മു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​യും അ​തി​ന്‍റെ ന​യ​ങ്ങ​ളെ​യും പി​ണ​റാ​യി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തു​മു​ത​ൽ ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ചൊ​ല്ലി​യ​തും കേ​ന്ദ്ര​ത്തി​ന്‍റെ വ​ഖ​ഫ് ബോ​ർ​ഡ് പ​രി​ഷ്ക​ര​ണ​ങ്ങ​ളോ​ടു​ള്ള സ​മീ​പ​ന​വും ഇ​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ഖ​ഫ് ബോ​ർ​ഡി​ൽ അ​മു​സ്‌​ലിം അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ എ​ൽ​ഡി​എ​ഫ് അ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്നാ​ൽ ലീ​ഗ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ഖ​ഫ് ബോ​ർ​ഡ് പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​ണ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.

Latest News

Corehub Up